താഴ്‌വരയുടെ വിപ്ലവ കാഴ്ച്ചകൾ

“സഞ്ചാരികളുടെ പറുദീസയാണ് എന്നും മൂന്നാർ,മഞ്ഞു പെയ്യുന്ന നടപ്പാതകളും തേയിലയുടെ നറുഗന്ധം ആവാഹിച്ച കുളിർകാറ്റും സമ്മാനിക്കുന്ന സ്വപ്ന താഴ്‌വരകൾ.
പക്ഷെ എല്ലാ സൗന്ദര്യ സങ്കല്പങ്ങൾക്കു പിന്നിലും കനൽ ഉരുക്കുന്ന ചില യാഥാർഥ്യങ്ങളുടെ പൊള്ളുകൾ ഉണ്ടാകും.
മനുഷ്യ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ‘ഓറഞ്ച് വാലി’സംസാരിച്ചതും അവരെക്കുറിച്ചായിരുന്നു ജീവിതം ജന്മം നൽകിയ ചില മനുഷ്യ ജീവിതങ്ങളെ കുറിച്ചായിരുന്നു.

“ഓറഞ്ച് വാലിയുടെ താഴ്‌വരകളിൽ പ്രണയമുണ്ട്,പ്രതിഷേധമുണ്ട്,കുടുംബമുണ്ട്,വിപ്ലവ നാളങ്ങളുണ്ട്”

ഇതൊരു സമൂഹത്തിന്റെ നേർക്കാഴ്ച കൂടിയാണ് നീതിയും,നിഷേധവും രണ്ട് അറ്റത്താക്കിയ കുറച്ച് മനുഷ്യരുടെ കണ്ടു മുട്ടലുകൾ ആണ് ചിത്രം.

നീണ്ടകാലത്തെ ഹോളിവുഡ് തിയേറ്റർ അനുഭവ സമ്പത്തുള്ള നവാഗതനായ RK ഡ്രീംവെസ്റ്റ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മുന്നണിയിലും പിന്നണിയിലുണ്ടായി ഏകദേശം അൻപതോളം പുതുമുഖങ്ങൾ ആണുള്ളത്,അങ്കമാലി ഡയറീസിന് ശേഷം ഇത്രയധികം പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചുള്ള മറ്റൊരു ചിത്രമില്ല.

“എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്തു” എന്ന short ഫിലിമിലൂടെ പ്രശസ്തനായ ബിബിൻ മത്തായി ആണ് ചിത്രത്തിലെ നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്,നവാഗതരായ ദിപുൽ,വന്ദിത,അല എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

ഹൃതിക് എസ് ചാന്ദിന്റെ സംഗീതം ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ ഒരുപാട് സഹായിക്കുന്നു.

കമ്മ്യൂണിസവും,നക്സലിസവും തൊഴിലാളി എസ്റ്റേറ്റ് സമര പോരാട്ടങ്ങളും ഒരു കാലത്തിന്റെ നഷ്ട പ്രണയവും ഒകെ പ്രമേയമായി വരുന്ന ചിത്രം ഒരു പോലീസ് ഉദ്യോഗസ്ഥനും നക്സൽ നേതാവും തമ്മിലുള്ള നേർക്കാഴ്ച്ചകളിലൂടെയാണ് മുന്നേറുന്നത്.

താഴ്‌വരയിലെ നേർക്കാഴ്ചകളും പ്രണയവും വിപ്ലവവും ഇഴകോർത്ത യാഥാർഥ്യ നിമിഷങ്ങളും പ്രേക്ഷകനിലേക്കു എത്തിക്കുന്നതിൽ ക്യാമറ കൈകാര്യം ചെയ്ത നിധിൻ കെ രാജ് ഒരുപാട് പ്രശംസകൾ അർഹിക്കുന്നു.
രാത്രിയുടെ വിപ്ലവ കാഴ്ച്ചകളും മഞ്ഞു പെയ്യുന്ന താഴ്‌വാരങ്ങളുടെ മനോജ്ഞമായ സൗന്ദര്യവും ഒരുപോലെ പകർത്തുന്നതിൽ നിധിൻ പൂർണമായി വിജയിച്ചിരിക്കുന്നു.

യുവാക്കളും കുടുംബങ്ങളും ഒരുമിച്ചൊരു പോലെ കണ്ടിരിക്കേണ്ടൊരു ചിത്രമാണ്,
‘ഓറഞ്ച് വാലി’
ഇതൊരു യാഥാർഥ്യത്തിന്റെ ഓർമപ്പെടുത്തലും കാലത്തിന്റെ സന്ദേശവും കൂടിയാണ്.

മലയാള സിനിമയിൽ മാറ്റത്തിന്റെ പുതു മുഖങ്ങളായി അരങ്ങേറിയ എല്ലാവർക്കും ചിത്രത്തിനൊപ്പം പ്രാന്തന്റെ വിജയാശംസകൾ

LEAVE A REPLY