ഡ്രാമയുടെ ടീസറിൽ “മോഹന്‍ലാല്‍ താങ്കള്‍ ഇത്ര ക്യൂട്ടായിരിക്കുന്നതെങ്ങനെയാണ്…?” ; നടി ഖുശ്ബു!

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍ – രഞ്ജിത് ടീം ഒരുക്കുന്ന ഡ്രാമയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിമിഷങ്ങൾക്കകം തന്നെ ടീസർ സോഷ്യൽ മീഡിയകളിൽ വിരലായിരുന്നു.

മോഹന്‍ലാലിനൊപ്പം അങ്കിള്‍ ബണ്‍ , ചന്ദ്രോല്‍സവം എന്ന രണ്ടു ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തെന്നിന്ത്യന്‍ നടി ഖുശ്ബു ടീസര്‍ കാണുകയുണ്ടായി. തന്റെ ട്വിറ്ററില്‍ ടീസര്‍ പങ്കുവെക്കുകയും ഒപ്പം ടീസറില്‍ ലാലേട്ടൻ നല്ല ക്യൂട്ടായിട്ടുണ്ടെന്നാണ് അഭിപ്രായപ്പെടുകയും ചെയ്യ്തു.

ആഗസ്റ്റ് 24ാം തീയതി തീയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ ലാലേട്ടൻ വേറിട്ട ഒരു ലുക്കിലാണ് എത്തുന്നത്. നായികയായെത്തുന്നത് ആശ ശരതിനൊപ്പം നിരഞ്ജ് മണിയന്‍പിള്ള,രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ബൈജു, ആശ ശരത്ത്, കനിഹ, ബേബി ലാറ എന്നിവർ കൂടാതെ മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍ ആണ്.

LEAVE A REPLY