ട്രെൻഡിങ് എന്ന് പറഞ്ഞാൽ അതിതാണ്… അതിതല്ലാതെ മറ്റേതാണ്….

യുട്യൂബ് ട്രെൻഡിങ്ങിലും ട്രെൻഡിങ്ങായ് മാറുകയാണ് പ്രിയ പ്രകാശ്. ചങ്ക്‌സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ “മാണിക്യ മലരായ പൂവി” എന്ന ഗാനം കഴിഞ്ഞ ദിവസം യൂട്യൂബിൽ സൂപ്പർ ഹിറ്റായി ട്രെൻഡിങ്ങിൽ ഒന്നാമതായി മാറുകയും ചെയ്തിരുന്നു,

 

 

എന്നാൽ ഇപ്പോൾ യൂട്യൂബ്ഇൽ ഗാനം ട്രെൻഡിങ് തുടരുന്ന അപൂർവ്വ കാഴ്ച്ചയാണ് കാണുന്നത്. കൂടാതെ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നുമുതൽ 8 ആം സ്ഥാനം വരെ സ്വന്തമാക്കിയ വിഡിയോകൾ മാണിക്യ മലരായ പൂവി എന്ന ഗാനവും അതിലെ നായിക പ്രിയ പ്രകാശിനെയും കുറിച്ച് മാത്രമുള്ളവയാണ്,

അങ്ങനെ വളരെ അപൂർവമായി മാത്രം യൂട്യൂബിൽ വരുന്ന ഈ റെക്കോർഡ് അഡാർ ലൗനും പ്രിയ പ്രകാശ് എന്ന നായികയ്ക്കും സ്വന്തമാകുകയാണ്

LEAVE A REPLY