കുഞ്ചാക്കോ ബോബന്റെ ‘ജോണി ജോണി യെസ് അപ്പായുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മാർത്താണ്ഠന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനക്കുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ കൗതുകമുണർത്തുന്നതാണ്. ഒരു നാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഒരു സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ഉണ്ട്.

കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഈ ചിത്രത്തിൽ അനു സിത്താരയാണ് നായിക. ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണംനിർവഹിക്കുന്ന ഈ ചിത്രത്തിൽ വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്.

LEAVE A REPLY