കായംകുളം കൊച്ചുണ്ണിയിലെ സ്ത്രീകഥാപാത്രങ്ങളായി പ്രിയ ആനന്ദും പ്രിയങ്കയും ..!

സിനിമ ലോകത്തെ തന്നെ അത്ഭുതപ്പെടിത്തിയ അണിയറവേഷങ്ങൾ പങ്കുവച്ചാണ് റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി ചിത്രം. പ്രീ-പ്രൊഡക്ഷനെ കുറിച്ചും, വസ്ത്രാലങ്കാരത്തെ കുറിച്ചും, ലൊക്കേഷനുകളെ കുറിച്ചും, ഇതിലെ ക്യാമെറാ വർക്കിനെ കുറിച്ചുമെല്ലാം ഇതിനോടകം പ്രേക്ഷകലഖങ്ങൾ കണ്ടുകഴിഞ്ഞു. രാപകൽ അധ്വാനത്തിന്റെ ബലമായി ചിത്രം വെള്ളിത്തിരയിലെത്തുന്നതും കാത്താണ് മലയാളി പ്രേക്ഷകലക്ഷം.

രണ്ടു നായികമാരുമാരാണ് ചിത്രത്തിൽ എത്തുന്നത്. പ്രശസ്ത തെന്നിന്ത്യൻ നായിക ആയ പ്രിയ ആനന്ദ് ജാനകി എന്ന കഥാപാത്രം ആയി എത്തുന്നത്. പൃഥ്വിരാജ് നായകനായ ഇസ്‌റാ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ പ്രിയ ആനന്ദിന്റെ മലയാളത്തിലെ രണ്ടാമത്തെ ചിത്രം മാത്രമാണ് കായംകുളം കൊച്ചുണ്ണി. മറ്റൊരു പ്രശസ്ത തെന്നിന്ത്യൻ നായിക ആയ പ്രിയങ്ക തിമേഷ് എത്തുന്നത് സുഹ്‌റ എന്ന കഥാപാത്രം ആയാണ്.

ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിക്കുന്നു. ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, മണികണ്ഠൻ ആചാരി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്യും.

LEAVE A REPLY