കാമുകിയുടെ ട്രൈലെർ തരംഗമായി

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകവേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കാമുകിയുടെ ട്രൈലെർ തരംഗമായി കഴിഞ്ഞു. ഫസ്റ്റ് ക്ലാപ്പ് മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബിനു.എസ്സ് ആണ്. ക്യാമ്പസ്സ് പ്രണയ ചിത്രമായാ കാമുകിയിലെ നായിക ബാലമുരളിയാണ്.

മെയ് ആദ്യം റിലീസിനൊരുങ്ങുന്ന കാമുകിയിൽ ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ്‌കോട്ടയം, സിബി തോമസ്(തൊണ്ടിമുതല്‍ ഫെയിം), അക്ഷര കിഷോര്‍, റോസിലിന്‍, എന്നിവർ വേഷമിടുന്നു. ചിത്രത്തിലെ സംഗീതം ഗോപി സുന്ദർ നിർവഹിക്കുന്നു.

LEAVE A REPLY