ഇതുമായി പൊരുത്തപ്പെടാൻ ഭയങ്കര പാട് തന്നെയാണ്’ പ്രിയ വാര്യരുടെ അമ്മ പറയുന്നു

ഒരൊറ്റ രാത്രികൊണ്ടാണ് അത് സംഭവിച്ചത്. അധികം ആരാലും അറിയപ്പെടാതെ ഇരുന്ന പ്രിയ പ്രകാശ് വാരിയർ, തൃശൂർ വിമല കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി , രാജ്യത്തെ മുഴുവൻ ആൺകുട്ടികളുടെയും, സോഷ്യൽ മീഡിയയിലൂടെയുള്ള പ്രേമ ഭാജനം ആയി മാറിയത് എന്നാൽ തങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ട് പോലുമില്ലാത്ത ഒരുതരം, രാജ്യാന്തര പ്രശസ്തിയിലേക്കാണ് ആ ഗാനം തന്റെ മോളെ തള്ളിവിട്ടിരിക്കുന്നത് എന്നാണ് പ്രിയയുടെ അമ്മ ഇപ്പോൾ പറയുന്നത് ..

“ഞങ്ങൾ ഇത്രയുമൊന്നും ചിന്തിച്ചിട്ട് ഉണ്ടായിരുന്നില്ല, ഇതിപ്പോൾ ഞങ്ങളുടെയെല്ലാം കയ്യിൽ നിന്നും പോയി കഴിഞ്ഞു, ഈ ബഹളം കാരണം അവളെ ഞങ്ങൾ ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടിരിക്കുകയാണ്,ഇതുമായിട്ടൊക്കെ പെട്ടെന്ന് പൊരുത്തപ്പെട്ട് വരുവാൻ ഒരിത്തിരി പ്രയാസം ആണ്, പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ..ഇങ്ങനെ പറഞ്ഞത് ആരെയും വേദനിപ്പിക്കാനല്ല, എന്നാലും ഇതാണ് ഇപ്പോഴത്തെ അവസ്ഥ”. പത്രത്തിനോ ചാനെലിനോ ഇപ്പോൾ അഭിമുഖം കൊടുക്കേണ്ടത് ഇല്ലെന്നാണ്, സംവിധായകൻ ഒമർ ലുലു പറഞ്ഞരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു..

ഇതിനിടയിൽ രാജ്യവും കടന്ന്, ഈജിപ്തിലും, അയൽ രാജ്യമായ പാകിസ്താനിലും വരെ എത്തിയ അടാർ ലവ്വിലെ ഗാനം, അവിടെയെല്ലാം പ്രിയക്ക് ആരാധകരെ ഉണ്ടാക്കി കൊടുത്തുകൊണ്ടിരിക്കുകയാണ്

LEAVE A REPLY