ആട് ഒരു ഭീകരജീവിയാണ് വീണ്ടും എത്തുന്നു;തീയറ്റർ ലിസ്റ്റ് ഇതാ…

ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് തീയറ്ററിൽ പരാജയമായ ഒരു ചിത്രം ഇറങ്ങി സൂപ്പർ ഹിറ്റാകുക എന്നത്, എന്നാൽ രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം മൂന്നാം ഭാഗവും പ്രഖ്യാപിച്ചശേഷം ഒന്നാം ഭാഗം വീണ്ടും ഇറക്കുക എന്നത് കേട്ടുകേൾവിപോലും ഇല്ലാത്ത കാര്യമാണ്….

അതെ ഇത്‌ ചരിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെയും മിഥുൻ മാനുവൽ തോമസിന്റെയും പേരിൽ എഴുതപ്പെടാൻ പോകുന്ന ചരിത്രമായി ആട് രു ഭീകരജീവിയായ്തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ഐ.എം.എ ഹാളിൽ വച്ചുനടന്ന ആട് 2 വിന്റെ 100 ആം ദിനാഘോഷ വേളയിൽ വെച്ചാണ് ആട് 3 യുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കൂടാതെ ആട് 2 വിലെ മുഴുവൻ ആളുകൾക്കും പുരസ്‌ക്കാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ആട് ഒരു ഭീകരജീവിയാണ് എന്ന ഒന്നാം ഭാഗം തീയറ്ററിൽ വേണ്ടത്ര വിജയം കാണാതെ വരികയും തുടർന്ന് ചിത്രം ടോറെന്റിൽ ഹിറ്റായി മാറുകയും ചെയ്ത പച്ഛാത്തലത്തിലാണ് ആട് 2 ഉണ്ടാകുന്നത്.

ആട് 2 ഒരു മികച്ച വിജയം തന്നെ ബോക്സ് ഓഫീസിൽ കൊയ്തെടുത്തു. ആട് 2 വിജയമായപ്പോൾ മുതൽ സോഷ്യൽ മീഡിയ മുഴുവനും ആട് 3 ക്കായുള്ള കാത്തിരിപ്പിലായിരുന്നു, ചിത്രം 3 D യിൽ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. 2019 ക്രിസ്മസിന് തന്നെ ചിത്രം പ്രദർശനത്തിനെത്തും.ഈ അവസരത്തിലാണ് ആട് രു ഭീകരജീവിയാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.

LEAVE A REPLY