Y S R ആയി മമ്മൂട്ടി

നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്കു ചിത്രം “യാത്ര “യുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ എത്തിയ മമ്മൂട്ടിക്ക് സംവിധായകനും നിർമാതാവും അടങ്ങുന്ന അണിയറ പ്രവർത്തകർ ഗംഭീര വരവേൽപ് നൽകി. ആട്ടവും പാട്ടുമായാണ് അവർ മമ്മൂട്ടിയെ വരവേറ്റത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് നയൻ താര യാണ്. ചിത്രത്തിന്റെ തിരക്കഥ രചന ആരംഭിക്കുമ്പോൾ തന്നെ ysr എന്ന നേതാവിനെ അവതരിപ്പിക്കാൻ മമ്മൂട്ടിയെ തന്നെ തീരുമാനിച്ചെന്നു സംവിധായകൻ മാഹി വി രാഘവ് പറഞ്ഞു.

YSRന്റെ 1500കിലോമീറ്റർ ദൈർഘ്യമുള്ള കാൽ നട ജാഥയാണ് ചിത്രത്തിന് ആധാരം. 2004ൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ചത് ഈ പദയാത്രയായിരുന്നു.

70 എം എം എന്റർടൈൻമെന്റ് ആണ് ചിത്രം നിര്മിക്കുന്നത്.അടുത്ത വർഷം ജനുവരിയോട് കൂടി ആയിരിക്കും റിലീസ്.

1992ൽ പുറത്തിറങ്ങിയ സ്വാതികിരണിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ തെലുങ്കിലെ അരങ്ങേറ്റം. 1998ൽ, പുറത്തിറങ്ങിയ “റെയിൽവേ കൂലി “ആണ് മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്കു ചിത്രം.

LEAVE A REPLY