Knock…Knock.. Who is this…
ടോം ഹാങ്ക്സ്

ടോം ഹാങ്ക്സ് …..എല്ലാ സിനിമ പ്രേമികൾക്കും ഒരുപോലെ പരിചിതവും പ്രിയപ്പെട്ടതും ആയ പേരായിരിക്കും .സ്വാഭാവികമായ അഭിനയം കൊണ്ട് താൻ ചെയ്ത വേഷങ്ങൾ മനോഹരമാക്കിയ നടൻ.നാടകത്തിൽ നിന്നും സിനിമയിലെത്തി തന്റേതായ ഇരിപ്പിടം ഹോളിവുഡിൽ സൃഷ്ടിച്ച ടോം ഹാങ്ക്സ് തന്റെ കോമഡി ഡ്രമാറ്റിക്, അഭിനയം കൊണ്ട് പ്രേക്ഷകരെ ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു .കാസറ്റ് എവേ ,ദി റ്റെർമിനൽ ,സുള്ളി ,ക്യാച്ച് മി ഇഫ് യു ക്യാൻ ,ഫിലാഡൽഫിയ ,ഫോറെസ്റ്റ് ഗമ്പ് ,ഗ്രീൻ മൈൽ, തുടങ്ങിയവ, ശ്രദ്ധേയ ചിത്രങ്ങൾ ആണ്.
കാസ്റ്റ് എവേ എന്ന ചിത്രത്തിൽ ആൾതാമസം ഇല്ലാത്ത ദ്വീപിൽ ഒറ്റപെട്ടു പോകുന്ന ക്യാരക്ടർ അദ്ദേഹം മനോഹരമാക്കി.
ആ ക്യാരക്ടറിന് വേണ്ടി അദ്ദേഹം ശരീരത്തിൽ വരുത്തിയ മാറ്റം സിനിമ കണ്ടാൽ മനസിലാകും.
അതുപോലെ ഫിലാഡൽഫിയ എന്ന ചിത്രത്തിലെ സ്വവർഗ്ഗരതിക്കാരനായ, എയ്ഡ്‌സ് ബാധിതനായ ലോയറുടെ വേഷം ചെയ്യാൻ 35 പൗണ്ട് കുറച്ചു. ഫിലാഡല്ഫിയയിലേ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിച്ചു. ഫോറെസ്റ്റ് ഗംബ്‌ എന്ന ചിത്രത്തിലെ അഭിനയത്തിനും അക്കാദമി അവാർഡ് ലഭിച്ചു.1995ൽ അടുത്തടുത്ത വർഷങ്ങളിൽ മികച്ച നടനുള്ള അക്കാദമി അവാർഡ് നേടുന്ന രണ്ടാമത്തെ നടനായി ടോം ഹാങ്ക്സ്.
ദി ടെർമിനൽ എന്ന ചിത്രത്തിൽ എയർപോർട്ടിൽ കുടുങ്ങി പോകുന്ന അഭയാർഥിയായും, ഗ്രീൻ മൈലിലെ ജയിൽ വാർഡൻ ആയും അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. സൂക്ഷ്മാഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് ടോം ഹാങ്ക്സ്. 2016ൽ ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത സുള്ളിയിൽ വിമാന യാത്രക്കരെ യാതൊരു അപകടവും കൂടാതെ, ഒരു അപകടത്തിൽ നിന്നും രക്ഷിക്കുന്ന പൈലറ്റ് ആയി ടോം ഹാങ്ക്സ് വേഷമിട്ടു.
അവസാനം ബോട്ടിൽ കയറുന്ന പൈലറ്റ് മുങ്ങി താഴുന്ന വിമാനത്തെ നോക്കുന്ന ഒരു രംഗമുണ്ട്, വളരെ ഹൃദയസ്പർശിയായ രംഗം, ഒരു നോട്ടം കൊണ്ട് ഹാങ്ക്സ് പ്രേക്ഷകരോട് സംവദിക്കുന്നു ആ രംഗത്ത്.
ക്യാച്ച് മി ഇഫ് യു ക്യാൻ എന്ന സ്റ്റീഫൻ സ്പീൽ ബെർഗ് ചിത്രം ലെയാണോ ഡി കാപ്രിയോയുടെ വേഷം കൊണ്ടും പ്രകടനം കൊണ്ടും ഓർത്തിരിക്കപ്പെടുന്ന ചിത്രമാണ്. എന്നാൽ എഫ് ബി ഐ ഏജന്റ് ആയി ടോം ഹാങ്ക്സിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം രീതിയിൽ പോകുന്ന സിനിമയിൽ നായകനെ അറസ്റ്റ് ചെയ്യാൻ വരുന്ന ഓഫീസർ ആയി ടോം ഹാങ്ക്സ് ജീവിച്ചു.
ടോം ഹാങ്ക്സിനെ കുറിച്ച് പറയുമ്പോൾ ഓരോരുത്തർക്കും ഓർത്തെടുക്കാൻ ഓരോ കഥാപാത്രങ്ങൾ ഉണ്ടാകും. ഓരോ പ്രേക്ഷകരെയും സ്വാധീനിക്കുന്ന തരത്തിലാണ് ടോം ഹാങ്ക്സ് കഥാപാത്രങ്ങളായി തിരശീലയിൽ വരുന്നത്. തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരെ
കരയിപ്പിക്കുകയും, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ മനുഷ്യൻ. 2019ൽ വരാനിരിക്കുന്ന “യു ആർ മൈ ഫ്രണ്ട്” ആണ് അടുത്ത ടോം ഹാങ്ക്സ് ചിത്രം. കാത്തിരിക്കാം മറ്റൊരു മികച്ച അഭിനയ മുഹൂർത്തത്തിനായി..

LEAVE A REPLY