After the Storm (2016)

കുറ്റാന്വേഷകനായി ജീവിതം നയിക്കുന്ന റയോട്ട എന്ന എഴുത്തുകാരനാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രം .വിവാഹ മോചിതനായ അയാള്‍ക്ക് ഭാര്യയും മകനുമായി കൂടിചേരാന്‍ അപ്രതീക്ഷിതമായി ഒരു അവസരം ലഭിക്കുന്നു ..

പുരസ്കാര ജേതാവ് എന്ന നിലയിലുള്ള തന്‍റെ ഭൂതകാല പെരുമയില്‍ അഭിരമിച് ജീവിക്കുന്ന റയോട്ട ജോലിയില്‍ നിന്നും ലഭിക്കുന്ന പണം മുഴുവനും ചൂതാട്ടത്തില്‍ ചെലവഴിക്കുന്നതിനാല്‍ മകന്‍റെ ആവശ്യങ്ങള്‍ നടത്തികൊടുക്കാനാകാതെ ബുദ്ധിമുട്ടുന്നു ..

തന്‍റെ അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് പ്രായമായ അമ്മയും ഭാര്യയും സ്വന്തം നിലയില്‍ ജീവിതം നയിക്കുന്നത് കാണുന്ന റയോട്ട തന്‍റെ കുടുംബത്തിലും മകന്‍റെ മനസിലും സ്ഥാനം നേടാന്‍ ശ്രമിക്കുന്നു .കൊടുങ്കാറ്റ് അഞ്ഞുവീശിയ ഒരു രാത്രി റയോട്ടയെ ഭാര്യയും മകനെയും അടുപ്പിക്കുന്നു ,.

നാല് പ്രധാന കഥാപാത്രങ്ങളുടെയും ശക്തമായ തിരകഥയിലൂടെയും പ്രണയത്തിന്‍റെയും നഷ്ട്ടത്തിന്‍റെയും കുടുംബബന്ധത്തിന്‍റെയും സുക്ഷമാംശങ്ങള്‍ സംവിധായകന്‍ നമുക്ക് ചിത്രത്തിലൂടെ കാണിച്ചു നല്‍കുന്നു ,,,,

After the death of his father, a private detective struggles to find child support money and reconnect with his son and ex-wife.

Director: Hirokazu Koreeda
Writers: Hirokazu Koreeda
Country: Japan
Rating : 8/10

LEAVE A REPLY