സ്റ്റൈൽ മന്നന്റെ ‘കാല’- ഒഫീഷ്യൽ ട്രൈലെർ തരംഗമായി കഴിഞ്ഞു

സിനിമ ലോകത്തിന്റെ തലൈവരായ രഞ്ജിനികാന്തിന്റെ ഗ്യാങ്സ്റ്റർ മൂവി ആയ കാലയുടെ ഒഫീഷ്യൽ ട്രൈലെർ തരംഗമായി കഴിഞ്ഞു. കബാലിയേക്കാള്‍ വമ്പന്‍ റിലീസായ കാല മരുമകനായ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ പ്രൊഡക്ഷൻസും ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കൾ ആയ ലൈക്ക പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്നത്.

ജൂണ്‍ ഏഴിന് ചിത്രം തീയേറ്ററുകളിലെത്തുന്ന കാല, മുംബൈയി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരു ഗ്യാങ്‌സ്റ്റർ വേഷത്തിലാണ് തലൈവർ എത്തുന്നത്. ഇന്ത്യ കൂടാതെ ലണ്ടൻ, അമേരിക്ക, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളിലും തലൈവരുടെ ആര്കധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കാല. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

LEAVE A REPLY