സൈറാ ബാനു ടീം വീണ്ടും കൈകോർക്കുന്നു

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷിപ്പിക്കുന്ന മഞ്ജുവാര്യർ അതിഗംഭീരമായി പ്രകടനം കാഴ്ച വച്ച ചിത്രമായിരുന്നു സൈറാ ഭാനു. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സെബാസ്റ്റ്യൻ ആദ്യ സംവിധാനത്തിലൊരുങ്ങിയ സൈറാ ബാനു ബിപിൻ ചന്ദ്രനും ആർ. ജെ ഷാനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

‘എന്റെ സൂര്യപുത്രിക്ക്’ എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിച്ചതയായ അമലയും മലയാളത്തിൽ വലിയൊരു തിരിച്ചു വരവ് നടത്തിയ ചിത്രമാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയവും കരസ്ഥമാക്കിയിരുന്നു. ചിത്രത്തിൽ ഷെയിൻ നിഗവും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചു. വരെ സ്വാഭാവികമായ ഒരു കഥയും കഥാപാത്രങ്ങളും നിറഞ്ഞ ഒരു മികച്ച കുടുംബചിത്രമായിരുന്നു സൈറാ ബാനു.

സൈറാ ബാനുവിന്റെ അണിയറ പ്രവർത്തകർ സംവിധായകൻ ആന്റണി സോണിയുടെ രണ്ടാം ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് റിപോർട്ടുകൾ. ചിത്രത്തിലെ നായികയായി മഞ്ജു വാര്യർ എത്തുന്നു എന്നതാണ് ആ ടീമിന്റെ മറ്റൊരു സന്തോഷം. മികച്ച കഥയും കഥാപാത്രങ്ങളുമായി ഒരിക്കൽ കൂടി സൈറാ ബാനു ടീം വെള്ളിത്തിരയിൽ എത്തുന്നുന്നതും കാത്ത് സിനിമ ലോകവും പ്രേക്ഷകരും കട്ട വൈറ്റിംഗിൽ തന്നെ….!!!

LEAVE A REPLY