സെക്കന്റ് ഷോയ്ക്ക്ക് കണ്ടുമുട്ടിയവർ
ഫസ്റ്റ് ഷോയ്ക്ക്ക് ഒന്നിക്കുന്നു!!!
……………………………………………..
6 വർഷം മുൻപ് സെക്കന്റ് ഷോ എന്ന ചിത്രത്തിൽ ഹരിശ്രീ കുറിച്ച് മലയാള സിനിമയിൽ ജൈത്രയാത്രക്ക് തുടക്കമിട്ട യുവതാരങ്ങൾ ദുൽഖർ സൽമാനും സണ്ണി വെയ്‌നും ഇന്ന് വ്യത്യസ്‌തമായ ഒരു ട്രൈലെർ ലോഞ്ചിന് തയ്യാറെടുക്കുന്നു. അതും പുരസ്കാരങ്ങൾ ഏറെ വാരിക്കൂട്ടിയ ഒരു നാടകത്തിന്റെ ട്രൈലെർ. ഇന്ന് വൈകുന്നേരം ദുൽഖറിന്റെ ഫേസ്ബുക് പേജിൽ നിന്നും ചെയ്യുന്ന Moment Just Before Death എന്ന നാടകത്തിന്റെ ഈ ട്രൈലർ ലോഞ്ച് നാടക സിനിമ വൃത്തങ്ങളിൽ ചർച്ചയാവുമെന്നതിൽ സംശയമില്ല.

Liju Krishna രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ നാടകം പ്രൊഡ്യൂസ് ചെയ്യുന്നത് Sunny Wayne Productions ആണ്. ഒരു യുവനടൻ തുടങ്ങിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമാണ സംരംഭം ഒരു നാടകമാണെന്ന കൗതുകകരമായ വസ്തുത ഇതിനോടകം മീഡിയയിൽ ചർച്ചയയായിട്ടുണ്ട്.

Dulquer Salmaan പേജിൽ നിന്നും ആദ്യമായി ലൗഞ്ച് ചെയ്യുന്ന നാടക സംബന്ധിയായ ഒരു ഉദ്യമം എന്നത്, കലയിൽ പൊതുവെ പുതുമ തേടുന്ന കേരളത്തിലെ യുവതലമുറ സശ്രദ്ധം വീക്ഷിക്കുമെന്നാണ് പ്രതീക്ഷ.

സംവിധായകൻ Liju Krishna ജൂൺ 10 നു JTPac-ൽ നടക്കുന്ന നാടകത്തിന്റെ പ്രീമിയർ ഷോയുടെ റിഹേഴ്‌സൽ തിരക്കിലാണ്. ”അന്ന് മലയാള സിനിമരംഗത്തെ ഒട്ടേറെ പ്രമുഖർ നാടകം കാണാൻ എത്തും എന്നത് മലയാള നാടക വേദിക്കും, Sunny Wayne Productions-നും, എന്റെ നാടക പരീക്ഷണങ്ങൾക്കും കിട്ടുന്ന ഒരു അത്യപൂർവമായ അംഗീകാരമാണ് എന്ന് കരുതുന്നു”എന്ന് ലിജു അഭിപ്രായപ്പെട്ടു.

#sunnywayneproductions #momentjustbeforedeath #jtpac #drama #mjdb #lijukrishna #sunnywayne #dulquersalman #dq

LEAVE A REPLY