സൂര്യയുടെ പിറന്നാളിന് ‘എൻ.ജി.ക്കെ’ ടീം ആരാധകർക്കായി ഒരുക്കുന്ന വമ്പൻ സർപ്രൈസ്

സൂര്യയും- സെൽവരാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘എൻ.ജി.ക്കെ’. സിനിമ പ്രേമികളും ആരാധകരും ഒരെപ്പോലെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ സായ് പല്ലവിയും, രാകുൽ പ്രീതുമാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ‘തീരൻ അധികാരം ഒൻട്രാ’ എന്ന ചിത്രത്തിന് ശേഷം എസ്. ആർ പ്രഭു നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘എൻ.ജി.ക്കെ’. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ചിരുന്നു.തമിഴ് നാട്ടിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ ചിത്രത്തിൽ ചെഗുവേരയുടെ മുഖ സാദൃശ്യമുള്ള ലുക്കിലായിരുന്നു സൂര്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

ചിത്രത്തിന്റെ പുതിയ അന്നൗൺസ്‌മെന്റുമായി നിർമ്മാതാവ് എസ്. ആർ പ്രഭു വന്നിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ എൻ.ജി.ക്കെ സിനിമയുടെ പുതിയ അപ്ഡേറ്റ് സൂര്യയുടെ പിറന്നാൾ ദിനത്തിൽ ഉണ്ടാവുമെന്നാണ് എസ്.ആർ പ്രഭു പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ അല്ലെങ്കിൽ പുതിയ പോസ്റ്റർ ആയിരിക്കും സൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിടുക എന്നാണ് സോഷ്യൽ ഒരുപോലെ പ്രതീക്ഷിക്കുന്നത്.
എൻ.ജി.ക്കെ യുടെ സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ശിവകുമാർ വിജയൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വർക്കുകൾ ചെയ്യുന്നത് പ്രവീനാണ്.

സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് എൻ.ജി.ക്കെ യുടെ പുത്തൻ വിശേഷങ്ങൾക്കായി സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.

LEAVE A REPLY