സീമാരാജാ/റിവ്യൂ

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തമിഴിലെ ജനപ്രിയ നായകൻ ശിവകാർത്തികേയൻ നായകനായ സീമാരാജ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്
രണ്ടു രജനി മുരുകൻ, വരുത്തപ്പെടാത്ത വാലിബർ സംഘം എന്നീ സൂപ്പര്ഹിറ്റുകൾക്കു ശേഷം ചിത്രം കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൊൻറാം ആണ്.

സാമന്തയാണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്.
ശിവകാർത്തികേയനൊപ്പം സൂരിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു
ശിവകാർത്തികേയൻ,സൂരി,പൊൻറാം കോംബോ ഒന്നിച്ച ഈ ചിത്രവും പതിവുപോലെ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്

രണ്ടു ഗ്രാമങ്ങളിലെ രണ്ടു പ്രമുഖ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ
സിമ്രാൻ,നെപ്പോളിയൻ,ലാൽ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു

ബാലസുബ്രഹ്മണ്യം ഒരുക്കിയ കളർഫുൾ വിഷ്വൽസ് ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു.
മികച്ച ഗാനങ്ങളും പ്രശംസയര്ഹിക്കുന്ന VFX രംഗങ്ങളും ഒരു ഫെസ്റ്റിവ് ഫാമിലി ചിത്രത്തിന്റെ മൈലേജ് കൂട്ടുന്നു

കുടുംബവുമൊത്ത് ആഘോഷിച്ചു കണ്ടിറങ്ങാവുന്നൊരു കൊച്ചു ചിത്രമാണ് എല്ലാ അർഥത്തിലും സീമാരാജ

LEAVE A REPLY