സിനിമ പ്രേമികളും സിനിമ ലോകവും ഒന്നടങ്കം കാത്തിരുന്ന മമ്മൂക്ക ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് ഇന്നലെ തിയേറ്ററുകളിലെത്തി എത്തിയിരിക്കുന്നു.

പേരുപോലെ തന്നെ കുട്ടനാട്ടിലെ സാധാരണക്കാരായ കഥാപാത്രങ്ങുടെ കഥപറയുന്ന ഈ ചിത്രത്തിൽ ഹരി എന്ന കഥാപാത്രമായി മമ്മൂക്ക ജീവിക്കുന്നു.
നായകന് എന്താണ് ജോലിയൊന്നൊന്നും പറയുന്നില്ലെങ്കിലും ആള്‍ കൃഷ്ണപുരം എന്ന കുട്ടനാടന്‍ പ്രദേശത്തിലെ ചെറുപ്പക്കാരുടെ മാതൃകാപുരുഷനാണ് ചുരുക്കിപ്പറഞ്ഞാൽ നാട്ടില്‍ മടങ്ങിയെത്തുന്ന ഒരു പ്രവാസിയിലൂടെ കുട്ടനാടിനെക്കുറിച്ചു പറയുക എന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഈ ചിത്രത്തിലെ മൂന്നു നായികമാരായി അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കിയിട്ടുണ്ട്. നായകന് എന്താണ് ജോലിയൊന്നൊന്നും പറയുന്നില്ലെങ്കിലും ആള്‍ കൃഷ്ണപുരം എന്ന കുട്ടനാടന്‍ പ്രദേശത്തിലെ ചെറുപ്പക്കാരുടെ മാതൃകാപുരുഷനാണ്. സണ്ണി വെയ്‌നും അനന്യയും അവതരിപ്പിക്കുന്ന പ്രവാസി ദമ്പതികള്‍ കാപ്പികുടിച്ചും പഴച്ചാറു സേവിച്ചും വായിക്കുന്ന ബ്ലോഗിലൂടെയാണ് സിനിമ മുന്നേറുന്നത്. ഒപ്പം ഷംന കാസിം നീന കുറുപ്പ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.

പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ സിനിമയിലുടന്നീളം ഉണ്ട്. സേതു ആദ്യമായി സംവിധാനം ചെയുന്ന ചിത്രംകൂടിയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രദീപ് നായരുടെ ദൃശ്യങ്ങള്‍ നിലവാരം പുലര്‍ത്തി. തനി നാടൻ കുട്ടനാട് ശൈലിയിൽ പറഞ്ഞുപോകുന്ന കഥയും ഒരുപിടി നല്ല കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ കാണാം.ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രം എന്നാണ് ആദ്യ ദിവസം പിന്നിടുന്ന ഒരു കുട്ടനാടൻ ബ്ലോഗിനെപറ്റി പ്രേക്ഷരുടെ പ്രതികരണം

LEAVE A REPLY