സഹനടനിൽ നിന്ന് ആദ്യമായി നായകനാകുന്നു ‘ജോജു ജോർജി’

മലയാള സിനിമയിൽ സഹനടനായി പിന്നീട് ഹാസ്യനടനായി പ്രേക്ഷകരെ ചിരിപ്പിച്ച ജോജു ജോർജി ആദ്യമായി നായകനാകുന്നു. ആക്ഷൻ ഹീറോ ബിജുവിലെ ‘മിനി’ എന്ന കഥാപാത്രവും ‘ഉദാഹരണം സുജാത’ യിലെ ‘കർക്കശക്കാരനായ കണക്കുസാറും’ ജോജു ജോർജി എന്ന നടനെ മികവുറ്റതാക്കി.

എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന ചിത്രത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ടൈറ്റിൽ റോളിലാണ് ജോജു മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ‘മാൻ വിത് സ്കെയർ’ എന്നാണ് ടാഗ്‌ലൈനിൽ സൂചിപ്പിച്ചിരിക്കുന്നത്. സർവീസിൽ ഉണ്ടായിരുന്നപ്പോലുള്ള അനുഭവങ്ങളും പിന്നീട് അത് മൂലം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ഇതിവൃത്തം എന്നും സൂചനയുണ്ട്.

വയസ്സായ കഥാപാത്രമായതിനാൽ മേക്ഓവറിൽ തന്നെ വളരെ വ്യത്യസ്തത വരുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പൂജയും ആദ്യ ഷെഡ്യൂളും തൊടുപുഴയിൽ ആരംഭിച്ചുകഴിഞ്ഞു. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഇർഷാദ്, സിനിൽ, മാളവിക മേനോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാഹി കബീറാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവനാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജുവാണ്.

ഡ്രീം ഷോട്ട് സിനിമയുടെ ബാനറിൽ ഷൗക്കത് പ്രസൂനാണ് ചിത്രം നിമ്മിക്കുന്നത്. ഈ വർഷം തന്നെ ‘ജോസഫ്’ പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജോജി എന്ന നടന്റെ കരിയറിൽ ഒരു മികച്ച കഥയും കഥാപാത്രവുമാകട്ടെ ജോസഫ്’ എന്ന ചിത്രം…!!!

LEAVE A REPLY