‘സഞ്ജു’വിന്റെ’ മേക്കോവര്‍ വീഡിയോ

രണ്‍ബീര്‍ സഞ്ജയ് ദത്തായി വേഷമിട്ട സഞ്ജു തീയേറ്ററുകളില്‍ വന്‍വിജയമായി മുന്നേറുകയാണ്. ബിഗ്‌സ്‌ക്രീനില്‍ സഞ്ജയ് ദത്തായുള്ള ഗംഭീര മേക്കോവര്‍ വൈറലായിക്കഴിഞ്ഞു. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ ഒരുഭാഗത്തിനായി ശരീരഭാരം കൂട്ടുകയും ചെയ്തു.

രണ്‍ബീര്‍ കപൂറിനെ കൂടാതെ സോനം കപൂര്‍ പരേഷ് റാവല്‍, മനീഷാ കൊയ്രാള, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, ദിയാ മിര്‍സ എന്നിവരും ചിത്രത്തിലുണ്ട്. 5000ത്തില്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോക്കൊപ്പം വിനോദ് ചോപ്ര ഫിലിംസ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

LEAVE A REPLY