ഷൂട്ടിംഗ് തുടങ്ങി പാതി വഴിയിൽ ഉപേക്ഷിച്ച ചില ചിത്രങ്ങൾ

1. ചക്രം
മോഹൻലാൽ, ദിലീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ചക്രം.
തിരക്കഥ ലോഹിതദാസ്.
വിദ്യ ബാലൻ ആദ്യമായി അഭിനയിക്കേണ്ടി ഇരുന്ന ചിത്രം. എന്നാൽ ഷൂട്ടിംഗ് തുടങ്ങി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് ചില മാറ്റങ്ങളോടെ പൃഥ്‌വിരാജിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്തെങ്കിലും ചിത്രം പരാജയപ്പെട്ടു.

2. ഓസ്ട്രേലിയ
മോഹൻലാൽ ശങ്കർ എന്നിവരെ നായകന്മാരാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓസ്ട്രേലിയ. കാർ റേസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ആയിരുന്നു “ഓസ്ട്രേലിയ “.
ചിലവ് കൂടി പോയപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി. ഇതിലെ ചില രംഗങ്ങൾ ബട്ടർ ഫ്‌ളൈസ് എന്ന തന്റെ ചിത്രത്തിൽ രാജീവ്‌ അഞ്ചൽ പിന്നീട് ഉപയോഗിച്ചു.

3. മോഹൽലാൽ പ്രിയദർശൻ ചിത്രം.
സൗത്ത് ഇന്ത്യൻ ലഹരി മരുന്ന് മാഫിയയുടെ കഥ പറയാനിരുന്ന പ്രിയദർശൻ മോഹൻലാൽ ചിത്രം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തി വച്ചു. രഘുവരൻ, ശ്രീനിവാസൻ, ഗിരിജ ഷെട്ടാർ എന്നിവരായിരുന്നു താരങ്ങൾ.
80ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു

4.സ്വർണ്ണച്ചാമരം

രാജീവ് നാഥ്‌ ജോൺ പോളിന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത ചിത്രമാണ് സ്വർണ്ണ ചാമരം. നെടുമുടി വേണു, ജെമിനി ഗണേശൻ, മോഹൻലാൽ തുടങ്ങിയവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ . ഷൂട്ടിംഗ് നിന്ന് പോയ ചിത്രം പിന്നീട് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി ഒരു യാത്രാമൊഴി എന്ന പേരിൽ ചിത്രീകരിച്ചു. ചിത്രത്തിന്റെ സംവിധാനം പ്രതാപ് പോത്തനായിരുന്നു

5. ദി സിറ്റി
ദി സിറ്റി ഐ വി ശശി സുരേഷ് ഗോപിയെ നായകൻ ആക്കി സംവിധാനം ചെയ്ത ചിത്രം ആണ്. എന്നാൽ ഈ സിനിമ കമൽ ഹാസന്റെ സൂറ സംഹാരം എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ അനിൽ സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രം ആണ്. ബ്രഹ്മദത്തൻ എന്നായിരുന്നു സിനിമക്ക് പേരിട്ടിരുന്നത്. മോഹൻലാൽ ആയിരുന്നു നായകൻ. നേരത്തേ അടിവേരുകൾ, ദൗത്യം എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ മോഹൻലാലിനെ നായകൻ ആക്കി അനിൽ സംവിധാനം ചെയ്തിരുന്നു.
എന്നാൽ ഷൂട്ടിങ് പകുതി വച്ചു നിന്നു. ശേഷം ഐ വി ശശി സുരേഷ് ഗോപിയെ വച്ച് ദി സിറ്റി എന്ന പേരിൽ ചിത്രം ഒരുക്കുകയായിരുന്നു

LEAVE A REPLY