ഷാരൂഖ് ഖൻ മർവൽ സിനിമയിൽ സൂപ്പർ ഹീറോ ആകുന്നു ?

ഷാരൂഖ് ഖാൻ മാർവെൽ സിനിമയിൽ അഭിനയിക്കാൻ സാധ്യതയുണ്ട് എന്ന തരത്തിൽ ആണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ .കഴിഞ്ഞ ദിവസം മാർവെൽ സ്റ്റുഡിയോയുടെ ക്രീയേറ്റീവ് വൈസ് പ്രെസിഡെന്റ് സ്റ്റീഫൻ വാൾക്കർ ആണ് ഇത് സംബന്ധിച്ച് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത് .ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു മർവൽ സിനിമ ചെയ്യുകയാണെങ്കിൽ അതിൽ ഷാരൂഖ് ഖാനെ ഉൾപ്പെടുത്താൻ താല്പര്യം ഉണ്ട് എന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടത് .

കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇന്ത്യയിൽ മർവൽ സിനിമകൾക്ക് നല്ല മാർക്കറ്റ് ആണ് ഉള്ളത്. ,ചിത്രങ്ങൾക്ക് കിട്ടുന്ന മാസിവ് രേസ്പോന്സും ഫാൻബേസും ആണ് മാർവെൽനു ഇങ്ങനെ ഒരു ആശയം ഉദിക്കാൻ കാരണം .അവസാനം ഇറങ്ങിയ അവേഞ്ചേഴ്‌സ്; ഇൻഫിനിറ്റി വാർ ഇന്ത്യയിൽ നിന്നും വമ്പൻ കളക്ഷൻ നേടിയിരുന്നു .

അവെഞ്ചേഴ്‌സ് സിനിമകൾക്കും ടീവീ ഷോകൾക്കും ലോകമെമ്പാടും വൻ ആരാധകരാണ് ഉള്ളത് ,.ഷാരൂഖ് ഖാനും ലോകമെമ്പാടും ആരാധകർ ഉണ്ട് .മാർവെൽ സ്റ്റുഡിയോസിനു വേണ്ടി ഷാരൂഖ് സിനിമ ചെയ്‌യുകയാണെങ്കിൽ അത് ഒരു വൻ വിജയം ആകും എന്നതിൽ സംശയം ഇല്ല .റാ വൺ എന്ന ചിത്രത്തിൽ ആണ് ഷാരൂഖ് ഇതിനു മുൻപ് സൂപ്പർ ഹീറോ ആയി വേഷമിട്ടത് .ചിത്രത്തിൽ ഷാരൂഖിന്റെ വേഷം സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു .

LEAVE A REPLY