ശിവ കാർത്തികേയനും സാമന്ത അക്കിനേനിയും താരജോഡികളായി എത്തുന്ന “സീമ രാജ” സെപ്റ്റംബർ 13 ന് തീയേറ്ററുകളിൽ എത്തും

പൊൻറാം സംവിധാനത്തിൽ ശിവ കാർത്തികേയനും സാമന്ത അക്കിനേനിയും ഒന്നിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് “സീമ രാജ”.കീർത്തി സുരേഷ് അതിഥി വേഷത്തിൽ എത്തുന്നു ഈ ചിത്രത്തിൽ സിമ്രാൻ ,സൂരി , നെപ്പോളിയൻ , യോഗി ബാബു, സതീഷ്, മനോബാല തുടങ്ങിയവരും വേഷമിടുന്നു .

സാമന്തയും ശിവകർത്തികേയനും താരജോഡികളായി ഒന്നിച്ചു എത്തുന്ന ആദ്യ ചിത്രം കൂടിയായ “സീമ രാജ” സെപ്റ്റംബർ 13 ന് തീയേറ്ററുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് നേടിയത്. 24 എ എം സ്റ്റുഡിയോസ് നിർമിക്കുന്ന ഈ ചിത്രം ഹാസ്യത്മകമായ രീതിയിലാണ് ചിത്രീകരിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് ഡി ഇമ്മാനാണ് .
.

LEAVE A REPLY