വിജയ് ചിത്രം സർക്കാരിലെ പുതിയ ഗാനമെത്തി

തുപ്പാക്കി,കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ മുരുഗദോസ് -വിജയ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ സര്‍ക്കാറിലേ പുതിയ ഗാനം റിലീസ് ചെയ്യ്തു. സിംതാങ്കരന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. വിവേകാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിജയ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ന്യത്തം ചെയ്യുന്ന രംഗങ്ങളാണ് ലിറിക്കല്‍ വീഡിയോയില്‍ ഉള്ളത്. പ്രി ഘോഷ്, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും.

LEAVE A REPLY