വരത്തന് പിന്നാല ട്രാൻസ് .ചരിത്രം ആവർത്തിക്കാൻ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ഫഹദ് …

മലയാളത്തിന്റെ ആമിർഖാൻ എന്ന വിശേഷണം ഒരു പക്ഷെ ഫഹദ് അർഹിക്കുന്നുണ്ടാവും .കാരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി ഫഹദ് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളും ഫഹദിന്റെ അഭിനയവും ചിത്രങ്ങളുടെ ബോക്‌സോഫീസ് പ്രകടനവും എല്ലാം ചൂണ്ടിക്കാണിക്കുന്നത് അങ്ങനെയാണ് .ഒരു മിസ്റ്റർ പെർഫെക്ഷനിസ്റ് ലെവലിലേക്കു ഫഹദിന്റെ ഉയർച്ച .മൺസൂൺ മംഗോസ് പോലുള്ള മികച്ച ചില ചിത്രങ്ങളുടെ പരാജയത്തിന് ശേഷം വന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ചുവടൊന്നു മാറ്റി പിടിക്കുകയായിരുന്നു .
ഈ വര്ഷം പുറത്തിറങ്ങിയ വേണു സംവിധാനം ചെയ്ത കാർബൺ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത് .ഫാന്റസി സ്വഭാവമുള്ള ചിത്രം ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത് .പിന്നാലെ എത്തിയ വരത്തൻ അമൽ നീരദിന്റെ സംവിധാനത്തിൽ പിറന്ന മറ്റൊരു മികച്ച ചിത്രം ആയി .ഫഹദ് ഫാസിൽ ആയിരുന്നു നിർമാണ പങ്കാളി .തന്റെ കരിയറിലെ തന്നെ വലിയ ചിത്രം ആണ് വരാനിരിക്കുന്ന ട്രാൻസ് എന്ന് ഫഹദ് ഈയിടെ അഭിപ്രായപ്പെട്ടു .കഴിഞ്ഞ വര്ഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇതു വരെ കഴിഞ്ഞിട്ടില്ല .ഇനിയും ഒരു 70 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കി ഉണ്ട്. അൻവർ റഷീദ് നിർമിച്ചു സംവിധാനം ചെയ്യുന്ന ചിത്രം 2019 മാർച്ച് 22 നു റിലീസ് ആകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം

LEAVE A REPLY