വമ്പൻ കളക്ഷൻ നേടി സീമ രാജ കുതിക്കുന്നു; ശിവകാർത്തികേയന്റെ മറ്റൊരു വിജയം..!

വരുത്തപ്പെടാത്ത വാലിഭ സംഘം, രജനിമുരുകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവകാർത്തികേയനെ നായകനാക്കി പൊൻ റാം എഴുതി സംവിധാനം ചെയ്ത സീമ രാജ എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച ബോക്സ് ഓഫീസ് വിജയമാണ് നേടുന്നത്. തമിഴ് നാട്ടിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രമാണ് സീമ രാജ. തമിഴ് നാട്ടിലെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ആറാമത് എത്തിയ ഈ ചിത്രം ഈ വർഷത്തെ ലിസ്റ്റിൽ രജനികാന്തിന്റെ കാലയെ പിന്തള്ളി ഒന്നാമത് എത്തി. ഇപ്പോഴിതാ നാല് ദിവസം കൊണ്ട് ഇരുപത്തഞ്ചു കോടി രൂപ കളക്ഷൻ നേടി വമ്പൻ വിജയമാണ് സീമ രാജ നേടുന്നത്.

24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ നിർമ്മിച്ച ഈ ചിത്രം ശിവകാർത്തികേയൻ ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ വിജയകാരണം. സാമന്ത നായികാ വേഷത്തിൽ എത്തിയ സീമ രാജയിൽ ലാൽ , സിമ്രാൻ, സൂരി എന്നിവരും മുഖ്യ വേഷത്തിൽ എത്തുന്നു. ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് സീമ രാജ ഒരുക്കിയിരിക്കുന്നത്. ആക്ഷനും കോമെടിയും പ്രണയവും എല്ലാം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും ഉണ്ട്.

ശിവകാർത്തികേയൻ- സാമന്ത ജോഡികൾ ആദ്യമായി ഒരുമിച്ചു അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും സീമ രാജക്കുണ്ട്. ഡി ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം 24 എ എം സ്റുഡിയോയുടെയും മൂന്നാമത്തെ ശിവകാർത്തികേയൻ ചിത്രമാണ്. റെമോ , വേലയ്ക്കാരൻ എന്നിവയാണ് 24 എ എം സ്റ്റുഡിയോ നിർമ്മിച്ച മറ്റു രണ്ടു ശിവകാർത്തികേയൻ ചിത്രങ്ങൾ.

LEAVE A REPLY