ലാലേട്ടന്റെ പുത്തൻ ലുക്ക് സൂപ്പർ ഹിറ്റ്

ഓരോ സിനിമയിലും ഓരോ ലുക്ക് അതാണ് ലാലേട്ടൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന രീതി. പഴയ തടിയുള്ള ഗെറ്റപ്പ് മാറ്റി എത്തിയ ലാലേട്ടന് നല്ല പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നത്.

നീരാളി എന്ന പുതിയ സിനിമയിലെ ലുക്കിൽ നിന്നും ഏറെ വ്യത്യസ്തമാണ് കായംകുളം കൊച്ചുണിയിലെ ലാലേട്ടന്റെ ലുക്ക്. ഒടിയനിൽ പുറത്തുവിട്ടതും ഇതുവരെ പുറത്തുവിടാത്തതുമായ ലുക്കുകളുംമായി മോഹൻലാൽ മലയാള സിനിമയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ പുതിയ ഒരു പരസ്യ ചിത്രത്തിലും മോഹൻലാൽ ഒരു പുതിയ ലുക്കിൽ പ്രത്യക്ഷപെട്ടിരിക്കുകയാണ്.ലോയിഡിന്റെ വൈഫൈ ഇൻവേർട്ടറിന്റെ പരസ്യത്തിലാണ് ലാലേട്ടൻ ചുള്ളനായി പ്രത്യക്ഷപ്പെട്ടത്.

പരസ്യം കാണാം

LEAVE A REPLY