ലളിത ചേച്ചിക്കായി എത്തിയ സിനിമ കൂട്ടത്തെ കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ലിജോ ജോസ് പെല്ലിശേരി

മലയാള സിനിമയിൽ, സ്വാഭാവിക അഭിനയത്തിന്റെ കുലപതികളിൽ ഒരാളാണ് നാല് ദശാബ്ദങ്ങളായി നമ്മുടെ സിനിമയിലെ നിറ സാന്നിധ്യമായ KPAC ലളിത.

ഈയടുത്താണ് , അഭിനയജീവിതത്തിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ KPAC ലളിതയെ മലയാള സിനിമ ലോകം ആദരിച്ചത്. പക്ഷെ അതെ ചടങ്ങിൽ പങ്കെടുത്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, കുറച്ചുകൂടി മികച്ച രീതിയിൽ ഉള്ള അംഗീകാരം ആ മഹാപ്രതിഭക്ക് ലഭിക്കണമായിരുന്നു എന്ന അഭിപ്രായം പ്രകടിപ്പിച്ചു.

ഫേസ്ബുക്കിലൂടെയാണ് ലിജോ തന്റെ അഭിപ്രായം പറഞ്ഞത് ….പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ് –

“കെ.പി.എ.സി. ലളിത എന്ന അമ്മ മലയാള സിനിമയുടെ എല്ലാ കാലത്തെയും ചരിത്രത്തിന്റെ ഭാഗമാണ് . സിനിമയുടെയും ,മലയാളിയുടെയും നമ്മുടെ ഓരോരുത്തരുടെയും അഭിമാനത്തിന്റെ ഭാഗം . 50 വർഷം തികക്കുന്ന ലളിത ചേച്ചിയുടെ സന്തോഷത്തിൽ പങ്കു ചേരുക എന്നത് മലയാള സിനിമയുടെ ഉത്തരവാദിത്തമായിരുന്നു . അവിടെ കൂടി ചേർന്ന സിനിമ കൂട്ടം വളരെ ചെറുതായിരുന്നു .വിഷമം തോന്നി”

LEAVE A REPLY