ലജ്‌ജാവതിക്കു ശേഷം ഭാഷയില്ലാത്ത ഗാനം കൊക്കാ ബൊങ്കയും ആയി ജാസിഗിഫ്റ്റ്

കേരളക്കരയാകെ ഒരു കാലഘട്ടത്തിൽ നൃത്തം ചെയ്ത ഗാനം ആയിരുന്നു ലജ്ജാവതിയെ എന്ന ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പ്യൂപ്പിളിലെ ഗാനം .ഒരു തെല്ലിടവേളക്ക് ശേഷം ജാസി ഗിഫ്‌റ്റ് വീണ്ടും എത്തിയിരിക്കുകയാണ് കൊക്ക ബൊങ്കാ എന്ന ഗാനവും ആയി .ഈ പാട്ടിനു ഭാഷയില്ല ,അതുകൊണ്ടു തന്നെ വരികളുമില്ല .അപ്പോൾ തോന്നിയത് മ്യൂസിക്കിന്ന് അനുസരിച്ചു പാടി .ഗിബ്ബറിഷ് ഭാഷ എന്ന് വേണമെങ്കിൽ പറയാം .നവാഗതനായ മാധ്യമ പ്രവർത്തകൻ പദ്മെന്ദ്ര പ്രസാദ് സംവിധാനം ചെയ്ത ‘ഇവിടെ ഈ നഗരത്തിൽ’ എന്ന ചിത്രത്തിലേതാണ് ഗാനം .അനീഷ് റഹ്മാൻ ആണ് കോറിയോ ഗ്രാഫി ചെയ്തിരിക്കുന്നത് .

ഗാനം കാണാം ;

LEAVE A REPLY