റിലീസ് തീയതി മാറ്റി ‘ആഭാസം’

സുരാജ് വെഞ്ഞാറമൂട് നായകവേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആഭാസം’. നവാഗതനായ ജുബിത്ത് നമ്രാഡത്താന് ചിത്രം സംവിധാനം ചെയ്യതിരിക്കുന്നത്. വിഷുവിനു തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ച ആഭാസം ഏപ്രിൽ 27ആണ്  റിലീസ് ചെയ്യുന്നത്.

ഒരു ബസ്സും അതിലെ യാത്രക്കാരും,യാത്രയ്ക്കിടയില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ആക്ഷേപഹാസ്യ രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജീവ് രവിയുടെ നേതൃത്വത്തില്‍ കളക്ടീവ് ഫേസ് വണ്‍ നിര്‍മിക്കുന്ന ആഭാസത്തില്‍ സുരാജിനൊപ്പം റിമ കല്ലിങ്ങല്‍, ഇന്ദ്രന്‍സ്, മാമുക്കോയ, അലന്‍സിയര്‍, ശീതള്‍ ശ്യം എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.

LEAVE A REPLY