റിലീസിന് മുമ്പേ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ച കായംകുളം കൊച്ചുണ്ണി ചരിത്രമായിമാറുകയാണ്…..

റോഷന്‍ ആന്‍ഡ്രൂസ്‌ നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം വാരിക്കൂട്ടിയത് കോടികള്‍.

സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇറോസ് ഇന്റര്‍നാഷ്ണലാണ്. 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്‌സ് ഇവര്‍ കരസ്ഥമാക്കിയത്. മ്യൂസിക്ക് റൈറ്റ്‌സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാര്‍.

ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് നാല് കോടി. സാറ്റലൈറ്റ് റൈറ്റ്‌സ് ഏകദേശം പത്ത് കോടിക്ക് മുകളില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 40 കോടിക്ക് മുകളില്‍ നിര്‍മാണ ചെലവ് വരുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്.

LEAVE A REPLY