ഗമണ്ടൻ മെയ്ക്ക് ഓവറിൽ സൗബിൻ ‘ഒരു ഗമണ്ടൻ പ്രേമകഥയിൽ’ കുഞ്ഞിക്കക്കൊപ്പം

ഒരു നീണ്ട ഇടവേളക്ക് ശേഷം ദുൽഖർ മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമാണ് ഒരു ഗമണ്ടൻ പ്രേമകഥ. നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തീവണ്ടിയിലൂടെ ശ്രദ്ധയമായ സംയുക്ത മേനോനും, അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ പ്രേക്ഷകരുടെ ഇഷ്ട നായികയായിമാറിയ നിഖില വിമലുമാണ് ദുൽഖറിന്റെ നായികമാരായി വേഷമിടുന്നത്. സാധാരണക്കാരനായ കൊച്ചിക്കാരൻ മലയാളിയായാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. ദുൽഖറിന്റെ ലൊക്കേഷൻ സ്റ്റില്ലുകളിലെ വേഷപകർച്ച ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.

മലയാളത്തിലെ ഏറ്റവും മികച്ച ജോടികളിൽ ഒന്നാണ് സൗബിൻ- ദുൽഖർ എന്നിവരുടേത്. ചാർളി, കലി, സി.ഐ. എ, സോളോ എന്നീ ചിത്രങ്ങളിൽ ഇവരുടെ കോംബിനേഷൻ രംഗങ്ങൾ ഏറെ മികച്ചതായിരുന്നു.ഈ ചിത്രത്തിലും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എത്തുന്നത് സൗബിനും ഒപ്പം സലിം കുമാറുമാണ്. പുതുമയാർന്ന ന്യൂ ജിൻേറഷൻ ഗെറ്റപ്പിലാണ് സൗബിൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

LEAVE A REPLY