“മൈ സ്റ്റോറി”യുമായി വീണ്ടും റോഷ്നി ദിനകര്‍..

പ്രൃഥ്വിരാജ്, പാര്‍വ്വതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്‍റെ സംവിധായികയും, നിര്‍മ്മാതാവുമായ റോഷ്നി ദിനകര്‍..

ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നാല്‍പ്പതോളം ചിത്രങ്ങള്‍ക്ക് കോസ്റ്റ്യൂം ഡിസൈനറായി വര്‍ക്ക് ചെയ്ത റോഷ്നി, ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മൈസ്റ്റോറി. പാലാക്കാരിയാണെങ്കിലും, കര്‍ണ്ണാടകത്തില്‍ ജനിച്ചു വളര്‍ന്ന റോഷ്നിയുടെ വലിയ ഒരു സ്വപ്നമായിരുന്നു മലയാള സിനിമ. അതുകൊണ്ടാണ് ആദ്യ ചിത്രം മലയാളമാക്കിയത്.

പക്ഷേ, ആദ്യ സംരംഭം വേണ്ടവിധം പ്രേക്ഷകരില്‍ എത്തിയില്ല. ഓഗസ്റ്റ് 9 ന് വീണ്ടും ചിത്രം റിലീസ് ചെയ്യുമ്പോള്‍ ജനം സ്വീകരിക്കും എന്ന വിശ്വാസത്തിലാണ് റോഷ്നി ദിനകര്‍.

റോഷ്നി ദിനകര്‍ പ്രൊഡക്ഷന്‍സിനുവേണ്ടി റോഷ്നിയും ഭര്‍ത്താവ് ദിനകറും ചേര്‍ന്ന് നിര്‍മ്മിച്ച മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യുന്നത് പാദുവാ ഫിലിംസാണ്. പ്രിഥ്വിരാജ്, പാര്‍വ്വതി, മനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു, ഗണേഷ് വെങ്കിട്ടരാമന്‍, തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണി നിരക്കുന്നു.

LEAVE A REPLY