മുപ്പത് ഭിന്നശേഷിക്കാർക്ക് വീൽ ചെയർ നൽകി മാതൃകയായി ജയസൂര്യ.

ജയസൂര്യ എപ്പോഴും തന്റെ പ്രവർത്തനങ്ങളിലൂടെ വ്യത്യസ്തത പുലർത്തുന്ന മലയാള സിനിമാ താരങ്ങളിൽ ഒരാളാണ്. നിരവധി തവണ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ ജയസൂര്യ ഇപ്പോൾ മാതൃകയാകുന്നത്
വഴിത്തല ശാന്തിഗിരി കോളേജിലെ റീ ഹാബിറ്റേഷൻ സെന്റർ അന്തേവാസികളായ 30 പേർക്ക് വീൽ ചെയർ നൽകിക്കൊണ്ടാണ്.

ഞാൻ മേരിക്കുട്ടി എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വന്നപ്പോഴാണ് ജയസൂര്യ ഈ പുണ്യകർമ്മം ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ സരിതാ ജയസൂര്യ ഒപ്പമുണ്ടായിരുന്ന ചടങ്ങിൽവെച്ചാണ് 30 പേർക്ക് വീൽ ചെയർ കൈമാറ്റം ചെയ്തത്.

LEAVE A REPLY