ആട് 2 എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രത്തിന് ‘ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ‘എന്ന് പേരിട്ടു . ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തും ..കോട്ടയം കുഞ്ഞച്ചൻ , ആട് 3 , മറ്റൊരു ജയസൂര്യ ചിത്രം എന്നിങ്ങനെ കൈ നിറയെ ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസിന് . അള്ള് രാമേന്ദ്രൻ എന്ന ചാക്കോച്ചൻ ചിത്രത്തിനോടൊപ്പം തന്നെ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് മറ്റൊരു ചിത്രം കൂടി നിർമിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രേതെകതയാണ് . സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററിൽ എത്തിക്കും. ചിത്രത്തിലെ നായികാ നായകന്മാർക്കായുള്ള Casting Call പുറത്ത് വിട്ടു ..!!

LEAVE A REPLY