മലയാളികളുടെ മനം കവർന്ന് ഹരിയേട്ടൻ…! മമ്മൂക്ക നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് റീവ്യൂ വായിക്കാം

മലയാളികൾക്ക് ഏറെ പ്രിയമുള്ള എല്ലാ ചേരുവകളും ചേർന്ന തനി നടൻ കുട്ടനാട്ടിലെ കഥയും കഥാപാത്രങ്ങളെയും കോർത്തിണക്കികൊണ്ടുള്ള ഒരു ചിത്രം അതാണ് ഒരു കുട്ടനാടൻ ബ്ലോഗ്.
ലോകകാര്യങ്ങൾ വളരെ ആധികാരികതയോടെ ചർച്ച ചെയ്യപ്പെടുന്ന ചായക്കട, കൂട്ടുകാരൊന്നിച്ച് സായാനങ്ങളിൽ തമാശകൾ പറഞ്ഞ് ഒത്തുചേർന്നിരുന്ന സ്ഥലങ്ങൾ, പറയാൻ മറന്ന പ്രണയങ്ങൾ, മഴ, കാവ് ,അമ്പലകുളം…. അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ. നാട്ടിലേക്ക് തിരികെ വരുവാൻ പ്രവാസികളെ ഏറ്റവും കൂടുതൽ പ്രേരിപ്പിക്കുന്നതും അത്തരം ഓർമ്മകളാണ്. അങ്ങനെയുള്ള ഒരു പക്കാ മലയാളിയുടെ കഥയാണ് ഒരു കുട്ടനാടൻ ബ്ലോഗിലൂടെ സംവിധായകൻ സേതു പറയുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സേതു ആദ്യമായി സംവിധായകനാകുന്നു എന്നുള്ളതും ഒരു കുട്ടനാടൻ ബ്ലോഗിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഒരു കുട്ടനാടൻ ഗ്രാമത്തെ കുറിച്ചും അവിടുത്തെ ജനപ്രിയനായ ഹരി എന്ന കഥാപാത്രത്തെ കുറിച്ചും ഒരാൾ എഴുതുന്ന ബ്ലോഗിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്.അതോടൊപ്പം തന്നെ ഈ ചിത്രത്തിലെ മൂന്നു നായികമാരായ അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കിയിട്ടുണ്ട്. നായകന് എന്താണ് ജോലിയൊന്നൊന്നും പറയുന്നില്ലെങ്കിലും ആള്‍ കൃഷ്ണപുരം എന്ന കുട്ടനാടന്‍ പ്രദേശത്തിലെ ചെറുപ്പക്കാരുടെ മാതൃകാപുരുഷനാണ്. സണ്ണി വെയ്‌നും അനന്യയും അവതരിപ്പിക്കുന്ന പ്രവാസി ദമ്പതികള്‍ കാപ്പികുടിച്ചും പഴച്ചാറു സേവിച്ചും വായിക്കുന്ന ബ്ലോഗിലൂടെയാണ് സിനിമ മുന്നേറുന്നത്. ഒപ്പം ഷംന കാസിം നീന കുറുപ്പ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.

അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രദീപ് നായരുടെ ദൃശ്യങ്ങള്‍ നിലവാരം പുലര്‍ത്തി. കുടുംബപ്രേക്ഷകർ ഒരിക്കലും കാണാതെ പോകില്ല ഈ കുട്ടനാടൻ കഥ. തനി നാടൻ കുട്ടനാട് ശൈലിയിൽ പറഞ്ഞുപോകുന്ന കഥയും ഒരുപിടി നല്ല കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ കാണാം.ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രം എന്നാണ് ആദ്യ ദിവസം പിന്നിടുന്ന ഒരു കുട്ടനാടൻ ബ്ലോഗിനെപറ്റി പ്രേക്ഷരുടെ പ്രതികരണം

LEAVE A REPLY