മമ്മൂട്ടി ചിത്രം പേരന്‍പിന്റെ സെന്‍സറിങ് പൂര്‍ത്തിയായി; ചിത്രം താരത്തിന്റെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലെത്തും..!!!

സെന്‍സറിങ് പൂര്‍ത്തിയായ മമ്മൂട്ടി ചിത്രം പേരന്‍പിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്കുള്ളത്. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7 നായിരിക്കും പേരന്‍പ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് താരം ഒരു തമിഴ് ചിത്രത്തിൽ ഭാഗമാവുന്നത്. നാഷണൽ അവാർഡ് ജേതാവ് റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമുധവൻ എന്ന കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രതികരണം നേടിയ പേരൻപിന്റെ രണ്ട് ടീസറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിദ്ദിക്ക്, സുരാജ്‌ വെഞ്ഞാറമൂട്, സമുദ്രക്കനി, സദന, അഞ്ജലി അമീർ, ലിവിങ്സ്റ്റൺ, അരുൾ ഡോസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പല കാരണങ്ങൾകൊണ്ട് പേരൻപ് ഒരുപാട് തവണ റിലീസ് നീട്ടുകയുണ്ടായി. റിലീസ് തിയതി ഒരു പോസ്റ്ററിലോടെ അറിയിക്കുമെന്നും വൈകാതെ തന്നെ ഔദ്യോഗികമായി സ്ഥിതികരണം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.

LEAVE A REPLY