മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ട ആക്ഷൻ കോമഡി ചിത്രമെന്ന് നിര്‍മ്മാതാവ് കൃഷ്ണന്‍ സേതുകുമാര്‍

കൃഷ്ണന്‍ സേതുകുമാര്‍ നിർമാണത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചിത്രം ഒരു ആക്ഷൻ കോംടെ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് എന്ന് നിർമാതാവ് അറിയിച്ചു. ഒക്ടോബര്‍ മൂന്നാം വാരത്തോടെ ‘ഉണ്ട’യുടെ ചിത്രീകരണം ആരംഭിക്കും.

ഈ സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് പുറമേ പദ്മാവതി, സഞ്ജു, ധൂം 3 , ഗുണ്ടേ, കൃഷ് 3 , രാവണ്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച ആളാണ് ശ്യാം. മലയാളത്തില്‍ നിന്നുള്ള ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ടാകും. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്. ഛത്തീസ്ഗഢ് ,ഝാര്‍ഖഢ് എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം

LEAVE A REPLY