മമ്മൂക്ക  ചിത്രം  ‘മാമാങ്കം’ മംഗലാപുരത്തു ഷൂട്ടിംഗ് പുരോഗമിക്കുന്നു

ചരിത്ര പ്രാധാന്യമേറിയ മറ്റൊരു  മമ്മൂട്ടി ബിഗ് ബഡ്ജറ്റ്  സിനിമ ‘മാമാങ്കം’ ഷൂട്ടിംഗ് മംഗലാപുരത്തു പുരോഗമിക്കുന്നു.പതിനേഴാം നൂറ്റാണ്ടിൽ നടന്ന ചാവേർ പോരാട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

പന്ത്രണ്ടു വര്ഷത്തെ ഗവേഷണത്തിനുശേഷം നവാഗതനായ സജീവ് പിള്ള, ഈ സിനിമാക്കൊരുകുന്നത്. അടൂർ ഗോപാലകൃഷ്ണൻന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് സജീവ്.

12വര്ഷം കൂടുമ്പോൾ ഭാരതപുഴയുടെ തീരാത്തു അരങ്ങേറുന്ന മഹാഉത്സവമാണ് ‘മാമാങ്കം ‘. ഏഴ് ദിവസം നീണ്ടു നിലക്കുന്ന ഷൂട്ടിങ്ങിനു വേണ്ട സെറ്റ് മാത്രമേ എപ്പോൾ മംഗലാപുരത്തു നിര്മിക്കുന്നുള്ളു. എഴുപതോളം കഥാപാത്രങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില് വേണു കുന്നപ്പിള്ളിയാണ് നിര്മാണം.തെന്നയിന്ത്യയിലെ  പ്രശസ്തനായ  ജിം  ഗണേഷനാണു  ക്യാമറ കൈകാര്യം ചെയ്യുന്നത്. കമലഹാസന്റെ വിശ്വരൂപം , ബില്ല 2, തുപ്പാക്കി ആരംഭം തുടങ്ങിയ ചിത്രങ്ങളിൽ ആക്ഷന് ചിട്ടപ്പെടുത്തിയ  കെച്ച  ആണ് സ്റ്റണ്ട് കൊറിയോഗ്രഫർ.

LEAVE A REPLY