മമ്മൂക്ക ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍’ ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോ ദൃശ്യങ്ങള്‍

ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍’ ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മമ്മൂക്ക കുട്ടികളുടെ അരികിലെത്തി അവരുടെ ഓരോരുത്തരുടെയും കൈ പിടിച്ച് സ്‌നേഹം പങ്കിടുന്നതും അദ്ധ്യാപകരോട് ഇടപെഴുകുന്നതും ദൃശ്യങ്ങളിൽ കാണാം.

ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.ആന്‍സണ്‍ പോള്‍, കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഹനീഫ് അദെനി തിരക്കഥ രചിച്ചിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജും ടി എൽ ജോര്‍ജ്ജും കൂടിയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.

LEAVE A REPLY