‘മന്ദാരം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; കട്ട ലുക്കിൽ ആസിഫ് അലി!

കട്ട മീശയും താടിയും ഒരു തരംഗമാകുന്നു ഈ അവസരത്തിൽ ആസിഫ് അലി നായകനായി വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ‘മന്ദാരം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യുവ ജനങ്ങളെ ഏറെ ആവേശം കൊള്ളിച്ച ചാര്ളിയിലെ ദുൽഖർ സ്റ്റൈലിൽ ഒള്ള ഒരു അപ്പിയറൻസിലാണ്  ആസിഫ് അലി.

 

ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതകാലഘട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഈ പ്രണയ ചിത്രത്തിൽ വ്യത്യസ്ത മൂന്ന് ഗെറ്റപ്പുകളില്‍ ആസിഫ് അലി എത്തുന്നുത്. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ ആണ് ചിത്രത്തിലെ നായിക.

ജേക്കബ് ഗ്രിഗറി, ഗണേഷ്‌കുമാര്‍, അര്‍ജുന്‍ നന്ദകുമാര്‍ ,അര്‍ജുന്‍ അശോകന്‍, നന്ദിനി,മാസ്റ്റര്‍ എറിക് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ്.

LEAVE A REPLY