ഫിലിം ഫെയർ അവാർഡ് 2018

ദക്ഷേന്ത്യൻ സിനിമകൾക്കുള്ള 65ആമത് ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങ് ജൂൺ 16നു ഹൈദരാബാദ് ഇന്റർനാഷൻ കോൺവെന്ഷനൽ സെന്ററിൽ വച്ചു നടന്നു.

ദക്ഷേണേന്ത്യൻ സിനിമകളിലെ താരങ്ങൾ മുഴുവൻ അണിനിരന്ന ചടങ്ങിൽ മികച്ച സിനിമ, സംവിധായകൻ, മികച്ച നടൻ എന്നിങ്ങനെ, നാല് അവാർഡുകൾ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും ‘നേടി.
ടോവിനോ മികച്ച നടനുള്ള ക്രിട്ടിക് അവാർഡ് നേടി, ചിത്രം “മായാനദി “ടേക്ക് ഓഫിലെ അഭിനയത്തിനു പാർവതി മികച്ച നടി ആയി.
മഞ്ജു വാരിയർ മികച്ച നടിക്കുള്ള ക്രിട്ടിക് അവാർഡ് നേടി ചിത്രം ഉദാഹരണം സുജാത.
മികച്ച സഹനടൻ -അലന്സിയർ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും.
മികച്ച സഹനടി ;ശാന്തി കൃഷ്ണ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.
മികച്ച സംഗീത സംവിധാനം :റെക്സ് വിജയൻ, മായാനദി.
മികച്ച ഗായകൻ :ഷഹബാസ് അമൻ, മായാനദി. ഗായിക :കെ. എസ്. ചിത്ര.ചിത്രം കാംബോജി

തമിഴിൽ മികച്ച നടൻ വിജയ് സേതുപതി ആണ്. ചിത്രം വിക്രംവേദ. ചിത്രത്തിലെ തന്നെ പ്രകടനത്തിന് മാധവൻ മികച്ച നടനുള്ള ക്രിട്ടിക് അവാർഡ് നേടി.
വിക്രം വേദയുടെ സംവിധായകർ പുഷകർ ഗായത്രി ടീമിന് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു.
മികച്ച നടി നയൻതാര, ചിത്രം അറം. അറം തന്നെ ആണ് മികച്ച ചിത്രം.

തെലുങ്കിൽ നിന്നു ബാഹുബലി 2 മികച്ച ചിത്രം ആയി. ചിത്രം സംവിധാനം ചെയ്ത s.s. രാജമൗലി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY