ഫാനിസത്തിന്റെ പേരിൽ നടത്തിയ ഒരു കമന്റിന്റെ പേരിൽ മാപ്പ് ചോദിച്ച് വീണ്ടും പ്രേക്ഷകരുടെ മനം കവരുന്ന ഐശ്വര്യ ലക്ഷ്മി

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു കമന്റിന് ആരാധകരോട് മാപ്പ് ചോദിച്ച് വീണ്ടും പ്രേക്ഷകരുടെ മനം കവരുന്ന ഐശ്വര്യ ലക്ഷ്മി.

“മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.”

2012ൽ ഇറങ്ങിയ പൃഥ്വിരാജിന്റെ ഔറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിലെ പൃഥ്വിരാജ്, അർജുൻ കപൂർ എന്നിവരുടെ ഒരു ഫോട്ടോയിലെ ഐശ്വര്യയുടെ ഒരു കമന്റാണ് ഈ സംഭവങ്ങൾക്ക് ആധാരം. “ഇടി കൊണ്ട് ഡാമേജ് ആയ അവസ്ഥയിലാണ് രാജപ്പൻ. എന്റെ നായകനെ നോക്കൂ.. എത്ര ഹോട്ടാണ് ഇപ്പോഴും” എന്ന ആ കമന്റ് ആരാധകരെ നന്നായി ചൊടിപ്പിക്കുകയും ചെയ്‌തു.

LEAVE A REPLY