ഫഹദ് വീണ്ടും തമിഴകത്തേക്ക്; സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം

ഫഹദ് ഫാസിൽ തമിഴിൽ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ശിവ കാർത്തികേയൻ നായകനായ വേലയ്ക്കാരൻ.ഏറെ പ്രശംസ നേടിയ ഒരു കഥാപാത്രമായിരുന്നു വേലയ്ക്കാരനിൽ ഫഹദിന്റേത്. മാത്രമല്ല തന്മത്വത്തോടുകൂടിയുള്ള അഭിനയമികവ് തമിഴ് പ്രേക്ഷകർ ഫഹദിനെ ഇരുകൈനീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ, കാർത്തിക് സുബ്ബരാജ് സംവിധാനത്തിലൊരുങ്ങുന്ന സൂപ്പർസ്റ്റാർ രജനികാന്ത് കേന്ദ്രകഥാപാത്ര മായി എത്തുന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രമായി തമിഴ് പ്രേക്ഷകരിലേക്കെത്തുകയാണ് ഫഹദ്. തമിഴ് വെള്ളിത്തിരയിൽ മിന്നുന്ന സൂപ്പർ സ്റ്റാറും വിജയ് സേതുപതിയും ഒരുമിച്ചെന്നു എന്ന പ്രിത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളികളുടെ അഹങ്കാരമായ ഫഹദ് ഫാസിലിന് പ്രാന്തന്റെ എല്ലാ ആശംസകളും നേരുന്നു.

LEAVE A REPLY