പ്രിയദർശൻ- മോഹൻലാൽ ചിത്രമായ ‘കുഞ്ഞാലി മരക്കാരിൽ’ വമ്പൻ താരനിരതന്നെ……!!

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാർ. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ഈ ചിത്രം പറയാൻ പോകുന്നത്.

കുഞ്ഞാലി മരക്കാർ നാലാമൻ ആയി മോഹൻലാൽ എത്തുമ്പോൾ കുഞ്ഞാലി മരക്കാർ ഒന്നാമൻ ആയി എത്താൻ പോകുന്നത് മലയാളത്തിലെ ഏറ്റവും സീനിയർ നടന്മാരിലൊരാളായ മധുവാണ്. മധുവിനെ കൂടാതെ കുഞ്ഞാലി മരക്കാർ രണ്ടാമനും മൂന്നാമനും വേണ്ടിയുള്ള താരനിർണ്ണയത്തിനുള്ള ചർച്ചകൾ നടക്കുകയാണ്. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തമിഴിൽ നിന്ന് കമല ഹാസനെയും ഹിന്ദിയിൽ നിന്ന് അമിതാബ് ബച്ചനെയുമാണ് സമീപിച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചത് .

ബോളിവുഡിൽ നിന്ന് സുനിൽ സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും തെലുങ്കിൽ നിന്ന് നാഗാർജുനയും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാവുമെന്നും റിപോർട്ടുകൾ വരുന്നുണ്ട്. നൂറു കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും പ്രിയദർശൻ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സഹനിർമ്മാതാക്കളായി മൂൺ ഷോട്ട് എന്റർടൈൻമെന്റ് ഉടമ സന്തോഷ് ടി കുരുവിളയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയും ഈ ചിത്രത്തിന്റെ ഭാഗമാകും.

LEAVE A REPLY