പ്രാണയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി ……………………………

എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിർമ്മിക്കുന്ന ചിത്രം “പ്രാണ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് റിലീസ് ചെയ്തു. ജൂണ്14 ന് ദുബായിലെ ബുർ’ജ് അൽ അറബിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് രാജ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.

മഹാപ്രതിഭാകളുടെ സംഗമമായി നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന പ്രാണയുടെ ഹിന്ദി, മലയാളം ട്രെയിലറുകൾ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി റിലീസ് ചെയ്തു.ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ വി.കെ. പ്രകാശ്, നായിക നിത്യ മേനോൻ ,റസൂൽ പൂക്കുട്ടി ,ഗായിക ശില്പ രാജ്, പ്രൊഡ്യൂസർമാരായ സുരേഷ് രാജ്, പ്രവീൺ കുമാർ , അനിത രാജ് ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റ്റെജി മണലേൽ എന്നിവരെ കൂടാതെ സിനിമ, വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

വി.കെ.പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്. പ്രേക്ഷകർക്ക് ഒരു പുതിയ ശ്രവ്യ-ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി. ശ്രീറാമാണ്.ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സിനിമാ ചരിത്രത്തിൽ ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോർമാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധൻ ലൂയി ബാങ്ക്സിന്റെതാണ് സംഗീതം.
മലയാളം,ഹിന്ദി,തെലുങ്ക്,കന്നഡ എന്നീ നാലു ഭാഷകളിലായി നിർമിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി വരുന്ന ഒഗസ്റ്റ്റ് മാസം റിലീസ് ചെയ്യും.അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിൽ എസ്. രാജ് പ്രൊഡക്ഷൻസിന്റെയും റിയൽ സ്റ്റുഡിയോയുടേയും ബാനറിൽ സുരേഷ് രാജ് ,പ്രവീൺ കുമാർ , അനിത രാജ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ റ്റെജി മണലേൽ.

ഈ ചിത്രത്തിന്റെ കഥ ,തിരക്കഥ,സംഭാഷണം എന്നിവ രാജേഷ് ജയരാമന്റെതാണ്.എഡിറ്റർ സുനിൽ എസ് പിള്ള ,കലാ സംവിധാനം ബാവ ,വസ്ത്രാലങ്കാരം ദീപാലി,സ്റ്റിൽസ് ശ്രീനാഥ് എൻ.ഉണ്ണികൃഷ്ണൻ ,ഡിസൈൻസ് വിൻസി രാജ്, പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷ ,പബ്ലിക് റിലേഷന്സ് മഞ്ജു ഗോപിനാഥ് .രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റിൽ സോങ്ങ് ചെയ്തിരിക്കുന്നത്.നിത്യ മേനോനും ശില്പ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ അതിമനോഹരമായ ഒരുഹിൽ സ്റ്റേഷനിൽ നടക്കുന്ന ഈ ത്രില്ലർ സിനിമ പ്രേക്ഷകർക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് ഉദ്വേഗജനകമായ ഒരു പിടി നിമിഷങ്ങളാണ് .

LEAVE A REPLY