പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിക്ക് ‘എ സര്‍ട്ടിഫിക്കറ്റ്’…!

ടീസര്‍ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധനേടിയ ചിത്രം ലില്ലിക്ക് എ സര്‍ട്ടിഫിക്കറ്റ്. പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രമാണ് ലില്ലി. സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്ളതിനാലാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രം സെപ്റ്റംബര്‍ ഏഴിനാണ് തിയറ്ററുകളിലെത്തുന്നത്.

LEAVE A REPLY