പ്രണയം സമ്മാനിച്ച് പ്രേമസൂത്രം

‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന വിനയ് ഫോർട്ട്‌ ചെമ്പൻ വിനോദ് ചിത്രത്തിന് ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമസൂത്രം.

പേര് സൂചിപ്പിക്കും പോലെ തന്നെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലു വർഗീസാണ്,ചങ്ക്‌സിനു ശേഷം ബാലു നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് പ്രേമസൂത്രം.
ബാല്യത്തിന്റെ കൗതുകവും കൗമാരത്തിന്റെ കുസൃതിയും യൗവനത്തിന്റെ ആവേശവുമുള്ളൊരു യുവാവിന്റെ പ്രണയ കഥ വളരെ മനോഹരമായി ഒരു ഗ്രാമ പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ.
നിഷ്കളങ്കനായ കാമുകനായെത്തിയ ബാലു മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് സ്വാഭാവിക നർമ്മം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ബാലു വീണ്ടും തന്റെ മികവ് തുടർന്നു കൊണ്ടിരിക്കുന്നു.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലു വർഗീസ്,ചെമ്പൻ വിനോദ് എന്നിവർ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇരുവരുടെയും കരിയറിലെ വേറിട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേത്.

ഗോപി സുന്ദർ ഈണം നൽകിയ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.
ചിത്രത്തിലെ മറ്റ് ഗാനങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെയാണ്. ചിത്രത്തിന്‍റെ പ്രണയസ്വഭാവത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു ആ ഗാനങ്ങൾ. സ്വരൂപ് ഫിലിപ്പിന്‍റെ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ട മറ്റൊന്ന്.

ആകെമൊത്തം കുടുംബ പ്രേക്ഷകരെ മുഴുവനും ആകർഷിക്കുന്ന ഒരു മികച്ച എന്റർടൈനർ തന്നെയാണ് പ്രേമസൂത്രം. പ്രേമിക്കുന്നവർക്കും പ്രണയം പ്രതീക്ഷിക്കുന്നവർക്കും ധൈര്യമായി കാണാം ഈ പ്രേമസൂത്രം അഥവാ പ്രണയ സൂത്രം.

LEAVE A REPLY