പോലീസ് ജൂനിയർ /പ്രാന്തൻസ് റിവ്യൂ

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഒരുപാടു ചർച്ചയായൊരു ചിത്രമായിരുന്നു പോലീസ് ജൂനിയർ.
സ്ഥിരം പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി കഥയുടെ പ്രമേയം തന്നെയാണ് ചിത്രം ചർച്ചയാകാൻ കാരണം.

കേരളത്തിലെ പോലീസ് സേനയും സർക്കാരും കൊണ്ട് വന്ന സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളാണ് ചിത്രത്തിലെ കഥാപാത്രങ്ങളായി വരുന്നത്.
ഒരു പ്രമാദമായ കേസിൽ പ്രധാന അന്വേഷകനെ ജീവൻ പണയം വച്ചും സഹായിക്കുന്ന ധീരരായ കുട്ടിപ്പോലീസ് കൂട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
പ്രധാന അന്വേഷകന്റെ വേഷത്തിൽ എത്തുന്നത് നരേൻ ആണ്.
സമൂഹത്തിലെ ശ്രദ്ധിക്കേണ്ട ചില സാമൂഹിക വിഷയങ്ങൾ കൂടി ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്.

നവാഗതനായ സുരേഷ് ശങ്കർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം ഇഷ്‌ണ ഫിലിംസിന്റെ ബാനറിൽ പദ്മനാഭൻ ചോറ്റുകുളങ്ങര ആണ് നിർമിച്ചിരിക്കുന്നത്.

കുട്ടികൾ തന്നെ പ്രധാന കഥാപാത്രങ്ങളായി വരുന്നുവെന്നതും കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളെ നന്നായി ചർച്ച ചെയ്യുകയും ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത് ജിനേഷ് ആന്റണിയാണ്.
മധു ബാലകൃഷ്‌ണ, കവിത എൻ എസ് എന്നിവർ പാടിയ ഗാനം സംഗീതം ചെയ്‌തിരിക്കുന്നത്‌ ഷൈൻ ഇസൈയാണ്. വലിയ ആർഭാടമോ അലങ്കാരമോ ഇല്ലാത്ത, വളരെ ശക്തമായ സന്ദേശം നൽകുന്ന ഈ ചിത്രം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ കണ്ടിരിക്കേണ്ടതാണ്.

ഇന്നത്തെ സമൂഹത്തിൽ കാര്യശേഷിയോടെ വളർന്നു വരണ്ടൊരു തലമുറയ്ക്കുള്ളൊരു പാഠപുസ്തകം കൂടിയാണ് പോലീസ് ജൂനിയർ.

LEAVE A REPLY