പേരൻപ് ഫസ്റ്റ് ലുക്ക്‌ പ്രമോ പുറത്തിറങ്ങി

റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ‘പേരന്‍മ്പ്‌’. റോട്ടര്‍ഡാം, ഉള്‍പ്പടെയുള്ള ചലച്ചിത്രമേളകളില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയ ചിത്രമാണ് പേരന്പ് .  സ്പാസ്ടിക്ക് ആയ മകളുടെ അച്ഛന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്‌.വിദേശത്തു ടാക്സി ഡ്രൈവറായ കഥാപാത്രത്തിന്റെ പേര് അമുദവൻ എന്നാണ്.

ദേശീയ പുരസ്കാര ജേതാവായ റാം ‘തരമണി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേരന്‍മ്പ്‌’. റാമിന്‍റെ സംവിധാനത്തില്‍ ഉള്ള ‘തങ്കമീന്‍കള്‍’ എന്ന ചിത്രവും വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചത്.

പേരന്പ് നിർമിക്കുന്നത് പി എൽ തേനപ്പനാണ്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് സൂര്യ പ്രഥമൻ, യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.

ഫസ്റ്റ് ലുക്ക്‌ പ്രമോ കാണാം ;

LEAVE A REPLY