പൃഥ്വിരാജ് സുപ്രിയയുടെ ജന്മദിനാഘോഷം ലൂസിഫറിന്റെ സെറ്റിൽ വച്ചാഘോഷിച്ചു 

സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരന്റെ പ്രിയ പത്നി സുപ്രിയയുടെ ജന്മദിനമായിരുന്നു ഇന്നലെ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പിറന്നാളാശംസിക്കുക മാത്രമല്ല, ലൂസിഫറിന്റെ സെറ്റിൽ മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുപ്രിയയുടെ ജന്മദിനം ആഘോഷിച്ചു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും തന്റെ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ പൃഥ്വിരാജ് മറന്നില്ല . ലൂസിഫറിന്റെ സെറ്റിൽ വെച്ച് പൃഥ്വിരാജ്,സുപ്രിയ, മോഹൻലാൽ,എന്നിവരോടൊപ്പം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടൻ കലാഭവൻ ഷാജോൺ, പ്രശസ്ത സംവിധായകൻ ഫാസിൽ , മറ്റു അണിയറ പ്രവർത്തകറം ഉണ്ടായിരുന്നു.സുപ്രിയ ബർത് ഡേ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന ചിത്രങ്ങൾ സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു

LEAVE A REPLY